വിശ്വാസതീക്ഷ്ണതയില്‍ ആഴപ്പെട്ട് മറ്റുള്ളവര്‍ക്ക് പ്രകാശം പകരണം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
1585224
Wednesday, August 20, 2025 7:42 AM IST
തുരുത്തി: വിശ്വാസതീക്ഷ്ണതയില്‍ ആഴപ്പെട്ട് നാം സമൂഹത്തിനു പ്രകാശം നല്‍കുന്നവരാകണമെന്നും ദൈവത്തിലുള്ള വിശ്വാസം ഏതു പ്രതിസന്ധിയിലും ശക്തമായ താങ്ങാകണമെന്നും മാവേലിക്കര രൂപത മുന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഫാ. സേവ്യര്‍ ഖാന് വട്ടായിലാണ് അഞ്ചുദിവസത്തെ കണ്വന്ഷന് നയിച്ചത്. വികാരി ഫാ. ജേക്കബ് ചീരംവേലില്‍ പ്രസംഗിച്ചു.