വിളവെടുപ്പ് ഉത്സവം
1584673
Monday, August 18, 2025 11:48 PM IST
മുണ്ടക്കയം: കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷികവിളകളുടെ വിളവെടുപ്പ് ഉത്സവം നടത്തി. ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ പവ്വത്ത് ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. ദിലീഷ് ദിവാകരൻ, സാബു തോമസ്, ടി.പി. ആന്റണി, കെ.എൻ. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
ക്ലബിന്റെ കൃഷി കോ-ഓർഡിനേറ്റർമാരായ ലുയിസ് തോമസ്, ടി.എസ്. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഴ, ചേന, കപ്പ അടക്കമുള്ള പച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്.