അരുവിത്തുറ കോളജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല
1585225
Wednesday, August 20, 2025 12:19 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സർക്കാർ, എയിഡഡ്, സിബിഎസ്സി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപ്പെട്ട അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗം ബിനോയി സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം. നൗഷാദ്, കെ.എസ്. സുനിൽ എന്നിവർ സംസാരിച്ചു.
പ്രമുഖ പരിശിലകൻ ജോർജ് കരുണക്കൽ ക്ലാസുകൾ നയിച്ചു. സെമിനാറിൽ 50 അധ്യാപകർ പങ്കെടുത്തു.