തുരുത്തി ഫൊറോന പള്ളിയില്‍ ദര്‍ശനത്തിരുനാള്‍ ഇന്നു മുതല്‍
1585468
Thursday, August 21, 2025 7:27 AM IST
തുരുത്തി: തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെ ദര്‍ശനത്തിരുനാള്‍ ഇന്നു മുതല്‍ 24 വരെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. വികാരി ഫാ. ജേക്കബ് ചീരംവേലില്‍ കാര്‍മികത്വം വഹിക്കും. 5.15ന് സമൂഹബലി- (ഇടവകക്കാരായ വൈദികര്‍). 6.45ന് പൂര്‍വികസ്മരണ, സെമിത്തേരി സന്ദര്‍ശനം, സ്നേഹവിരുന്ന്. ക്രിസ്തീയ ഭക്തിഗാനമേള.
നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാര്‍ഥന, രാത്രി ഏഴിന് സാമൂഹനാടകം. 23ന് രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാന. 6.30ന് പ്രദക്ഷിണം. തുടര്‍ന്ന് കപ്ലോന്‍ വാഴ്ച, ബാൻഡ് മേളം, ചെണ്ടമേളം.
പ്രധാന തിരുനാള്‍ ദിനമായ 24ന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന-ഫാ. ജേക്കബ് ചീരംവേലില്‍. 9.30ന് ആഘോഷമായ സമൂഹബലി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, 6.30ന് കാനാ ഭാഗത്തേക്ക് ആഘോഷമായ പ്രദക്ഷിണം. തുടര്‍ന്ന് കൊടിയിറക്ക്, നേര്ച്ചസാധനങ്ങളുടെ ലേലം, ബാൻഡ്, ചെണ്ട, ഫ്യൂഷന്‍, ലൈറ്റ് ആൻഡ് സൗണ്ട് ഷോ.