മൂല്യങ്ങളില്ലാത്ത ഭൗതികനേട്ടം വിജയം തരില്ല: മാര്‍ തറയില്‍
1585466
Thursday, August 21, 2025 7:27 AM IST
ചങ്ങനാശേരി: സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഭൗതികനേട്ടങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കി, മൂല്യങ്ങള്‍ തിരസ്കരിക്കുമ്പോള്‍ ധാര്‍മികത തകരുമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
എസ്ബി കോളജില്‍ ബര്‍ക്ക്മാന്‍സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സീറോമലബാര്‍ സഭാ ഉന്നത വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയും മുന്‍ പ്രിന്‍സിപ്പലുമായ ഫാ. റെജി പ്ലാത്തോട്ടം, നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. കെ. സിബി ജോസഫ്, ഫാ. ജോസ് ജേക്കബ് മുല്ലക്കരിയില്‍, ബര്‍സാര്‍ ഫാ. ജയിംസ് കലയംകണ്ടം,
ഡോ. നെവില്‍ തോമസ്, ഡോ. ജോര്‍ജ് പടനിലം, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് മാത്യു, മെത്രപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, കോളജ് അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു, ഫാ. ജോണ്‍ ജെ. ചാവറ, വി.ജെ. ലാലി, ഡോ. സെബിന് എസ്. കൊട്ടാരം, ഷാജി പാലാത്ര, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.