ടീച്ചേഴ്സ് ഗില്‍ഡിന്റെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും 23ന്
1585336
Thursday, August 21, 2025 6:07 AM IST
കോട്ടയം: ഭിന്നശേഷി ഉത്തരവിന്റെ മറവില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ തടസപ്പെടുത്തുന്ന വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരേ 23ന് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
രാവിലെ 9.30ന് ഗാന്ധിസ്ക്വയറില്നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റിനു മുമ്പില്‍ സമാപിക്കും. തുടര്‍ന്നാണ് ധര്‍ണ. ഭിന്നശേഷി സംവരണം നൂറു ശതമാനം പാലിച്ചിട്ടും അതിന്റെ പേരില്‍ നമ്മുടെ അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ നിരസിച്ചിരിക്കുകയാണ്.
2018 മുതല്‍ 2021വരെ താത്കാലിക നിയമനത്തിന്റെ അടിസ്ഥാനത്തിലും അതിനു ശേഷം നാളിതുവരെ ദിവസ വേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ശമ്പളം, പ്രമോഷന്, ഇന്‍ക്രിമെന്റ്, ഗ്രേഡ് പ്രമോഷന്, അവധി ആനുകൂല്യങ്ങള്‍ എന്നിവ വര്‍ഷങ്ങളായി നിഷേധിക്കുകയാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ക്രൈസ്തവ മാനേജ്മെന്റുകളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
അധ്യാപക സമൂഹത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, വിജയപുരം രൂപതകളിലെ ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തിലാണ് 23ന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.