കർഷകരില്ലാതെ നിലനിൽപ്പില്ല: കത്തോലിക്ക കോൺഗ്രസ്
1585540
Thursday, August 21, 2025 11:35 PM IST
മൂന്നിലവ്: കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തിലുള്ള പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ കിഴക്കൻ മേഖലാ വിത്തുവിതരണം ഉദ്ഘാടനം മൂന്നിലവ് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വികാരി ഫാ. കുര്യൻ തടത്തിൽ നിർവഹിച്ചു. അരുവിത്തുറ, പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ ഫൊറോനകളിലേക്കുള്ള വിത്തുകളുടെ വിതരണമാണ് നടന്നത്.
അരുവിത്തുറ ഫൊറോന പ്രസിഡന്റ് സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി മുഖ്യപ്രഭാഷണവും രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖസന്ദേശവും നൽകി. ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറ്റുകര, സാബു പ്ലാത്തോട്ടം, ടോമിച്ചൻ പഴേമഠം, ജോർജ് തൊടുവനാൽ, ജോ സെബാസ്റ്റ്യൻ, വർഗീസ് ഇളംതുരുത്തിയിൽ, ജിമ്മി കൊച്ചെട്ടൊന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.