അതിജീവനത്തിനായി കർഷകരും വ്യാപാരികളും ഒന്നിക്കണം: തോമസുകുട്ടി മുതുപുന്നയ്ക്കൽ
1585341
Thursday, August 21, 2025 6:08 AM IST
ഈരാറ്റുപേട്ട: കർഷകരും വ്യാപാരികളും അതിജീവനത്തിനായി ഒന്നിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് തോമസുകുട്ടി മുതുപുന്നയ്ക്കൽ.
വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ ആരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈരാറ്റുപേട്ടയിൽ നടത്തിയ അനുഭാവ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഷെവ. വി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡിജോ കാപ്പൻ ആവശ്യപ്പെട്ടു. റോജർ ഇടയോടി, ടോമിച്ചൻ ഐക്കര, അപ്പച്ചൻ തെള്ളിയിൽ, വി.എം. അബ്ദുള്ള ഖാൻ, ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ. രാജു, ഇ.എസ്. ജോർജ് വൈദ്യൻ, വി.ഡി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകവേദി, രാഷ്ട്രീയ കിസാൻ മഹാസംഘ്, അഗ്രികൾച്ചറൽ പെൻഷനേഴ്സ് അസോസിയേഷൻ, കേരള ജൈവകർഷക സമിതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളായി നൂറോളം പേർ പങ്കെടുത്തു. തുടർന്ന് ടൗണിൽ പ്രകടനവും നടത്തി.