ലഹരിക്കെതിരേ ബോധവത്കരണം
1585467
Thursday, August 21, 2025 7:27 AM IST
ചങ്ങനാശേരി: താലൂക്ക് റസിഡന്റ്്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള അമ്മമാരുടെ കൂട്ടായ്മ എംഫാസയുടെ ബോധവത്കരണ സെമിനാര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ് അധ്യക്ഷത വഹിച്ചു.
സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെയും എന്‍എസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.ജെ. ജോസഫ്, ഡോ. റൂബിള്‍ രാജ്, വിജി ഫിലിപ്പ്, എന്‍. ഹബീബ്, എക്സൈസ് സിവില്‍ ഓഫീസര്‍ ടി. സജില്‍, ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിന്‍സി സെബാസ്റ്റ്യന്‍, പിടിഎ എക്സിക്യൂട്ടീവ് അംഗം സോണിയ എന്നിവര്‍ പ്രസംഗിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ സെമിനാര്‍ നയിച്ചു.