പായിപ്പാട് പഞ്ചായത്തിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം 26ന്
1585470
Thursday, August 21, 2025 7:27 AM IST
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം 26ന് രാവിലെ 10ന് നാലുകോടി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറലും അഞ്ചാം വാര്‍ഡില്‍ അയ്ത്തുമുണ്ടകം ഭാഗത്ത് നിര്‍മിച്ച പട്ടികജാതി-പൊതുശ്മശാനത്തിന്റെ സമര്‍പ്പണവും മന്ത്രി നിര്‍വഹിക്കും.
പതിനഞ്ചാം വാര്‍ഡിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോര്‍പറേഷന്റെയും പട്ടികജാതി വികസന കോര്‍പറേഷന്റെയും സഹായത്തോടെയുള്ള വനിതാ വായ്പാപദ്ധതി ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ വാര്‍ഷികാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യും. വനിതാ ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, വൈസ് പ്രസിഡന്റ് ഷൈനി ജോജോ, എബി വര്‍ഗീസ്, അനിജ ലാലന്, ത്രേസ്യാമ്മ തോമസ്, വിനു ജോബ്, ടീനാമോള്‍ റോബിന്, ടി. രഞ്ജിത്ത്, ജയിംസ് വേഷ്ണാള്, ജയന് ഗോപാലന്, സിബിച്ചന് ഒട്ടത്തില്‍, ആനി രാജു, ഗീതാ ശശിധരന്, ഗീത തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.