നിത്യോപയോഗസാധനങ്ങൾ ലഭ്യമാക്കണം
1585465
Thursday, August 21, 2025 7:27 AM IST
ടിവിപുരം: സപ്ലൈകോ സ്ഥാപനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ടിവിപുരം മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവയ്പ് തടയുന്നതിനും വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്ന് മണ്ഡലം യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഏബ്രഹാം പഴയകടവനും ഇതേ ആവശ്യം ഉന്നയിച്ചു.
മണ്ഡലം പ്രസിഡന്റ് ടെൽസൺതോമസ് വെട്ടിക്കാപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം പ്രസിഡന്റ് ലൂക്ക് മാത്യുവിന് സ്വീകരണം നൽകി.
എം.സി. ഏബ്രഹാം, മാത്യു കമ്മട്ടിൽ, ബാബു ജോസഫ്, അഗസ്റ്റിൻ മാത്യു, ആൽബിൻ അരയത്തേൽ, അഡ്വ. എലിസബത്ത് മാത്യു, ടോണിചക്കുങ്കൽ, ബിനീഷ് ബാബു, ജയപ്രസാദ്, സിബി പുത്തനങ്ങാടി, മാത്യു സിറിയക്ക് കമ്മട്ടിൽ, സേവിച്ചൻ കനകക്കുന്നേൽ, ടിജോപാലേത്ത്, ജോർജ് പുത്തയിൽ, സതീഷ്കുമാർ, സി. സുഭാഷ്, മഞ്ജു ഷിബു, രമേശൻ കൊടപ്പള്ളി, ജോയി കൊറ്റാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.