ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1585546
Thursday, August 21, 2025 11:35 PM IST
കോരുത്തോട്: ഡിജിറ്റൽ സർവേയുടെ ഭാഗമായുള്ള കോരുത്തോട് വില്ലേജിലെ സർവേ ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.
കോരുത്തോട് വില്ലേജിന്റെ ഡിജിറ്റൽ സർവേ ജോലികളുടെ ചുമതല വഹിക്കുന്നത് വൈക്കം സർവേ സൂപ്രണ്ട് എസ്. ഗീതാ കുമാരി, ഹെഡ് സർവെയർ ജോബി ജോസ് എന്നിവരാണ്. ഡിജിറ്റൽ സർവേ ജോലികൾക്കായി സർവേ ജീവനക്കാർ സമീപിക്കുമ്പോൾ ഭൂമിയുടെ അവകാശം തെളിയിക്കുന്ന ആധാരം, നികുതി രസീത് തുടങ്ങിയ രേഖകൾ പരിശോധനയ്ക്കായി നൽകണമെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ സർവേ സംബന്ധമായ സംശയങ്ങൾക്ക് സർവേ ക്യാമ്പ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.