മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
1585337
Thursday, August 21, 2025 6:08 AM IST
അന്ത്യാളം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണങ്ങാനം ഡിവിഷനില്‍ സ്ഥാപിച്ച നൂറാമത്തെ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 6.30ന് അന്ത്യാളം വായനശാലാ ജംഗ്ഷനില്‍ ജോസ് കെ. മാണി എംപി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ലിസമ്മ ബോസ്, റാണി ജോസ്, പഞ്ചായത്ത് മെംബര്‍മാരായ ലിന്റണ് ജോസഫ്, വത്സമ്മ തങ്കച്ചന്, അഖില അനില്‍കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
5.30ന് ചക്കാമ്പുഴ പള്ളി ജംഗ്ഷനിലും ആറിന് വെള്ളക്കല്ല് ജംഗ്ഷനിലും മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും.