അക്കാമ്മ ചെറിയാനെ കാഞ്ഞിരപ്പള്ളി മറക്കരുത്: എഴുത്തുകാരി മ്യൂസ് മേരി ജോര്‍ജ്
1585333
Thursday, August 21, 2025 6:07 AM IST
കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായ അക്കാമ്മ ചെറിയാനെ കാഞ്ഞിരപ്പള്ളി മറക്കരുതെന്ന് എഴുത്തുകാരി മ്യൂസ് മേരി ജോര്‍ജ്. സഹൃദയ വായനശാല പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മ്യൂസ് മേരി.
\
അക്കാമ്മ ചെറിയാന് ചരിത്രത്തില്‍ നിന്ന് ഇല്ലാതാകുന്ന ഒരു കാഴ്ച നാം കാണുന്നുണ്ട്. മതസൗഹാര്‍ദത്തിന്റെ നാടാണ് കാഞ്ഞിരപ്പള്ളി. നമ്മള് പോലും അറിയാതെ വിദ്വേഷത്തിന്റെ വിത്തുകള്‍ വീണുകൊണ്ടിരിക്കുകയാണ്. പരസ്പരം വിദ്വേഷവും പരസ്പരം ഭയവും സൃഷ്ടിക്കപ്പെടുന്ന വിധത്തില്‍ നമ്മുടെ മതജാതി സമുദായബോധങ്ങള് മനുഷ്യരെ സങ്കുചിതരാക്കുന്ന ഒരു കാലഘട്ടത്തിലാണ് സഹൃദയ ലൈബ്രറി വീണ്ടും ജീവന്വച്ചുവരുന്നതെന്നും ജന്മനാട്ടിലേക്ക് തിരികെ വന്നപ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും മ്യൂസ് മേരി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു. സഹൃദയ വയനശാല സ്ഥാപകന്‍ കെ.ജെ. തോമസ് കരിപ്പാപ്പറമ്പില്‍, മുന്‍ എംഎല്‍എ കെ.ടി. തോമസ് കരിപ്പാറമ്പില്, സ്വതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന്, ഡിസി കിഴേക്കേമുറി, ജോസ് ടി. ഇലവുങ്കല്‍, എം.സി. ജയകൃഷ്ണന്, പീറ്റര്‍ ആനക്കല്ല് എന്നിവര്‍ക്കുള്ള ആദരവ് കുടുംബാംഗങ്ങള്‍ക്ക് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമര്‍പ്പിച്ചു. പഞ്ചായത്തംഗം വി.എന്‍. രാജേഷ് സഹൃദയ വായനശാല ചരിത്ര അവതരണം നടത്തി.
ടോണി കരിപ്പാപ്പറമ്പില്‍, ബേബിച്ചന് ഏര്‍ത്തയില്‍, ഷമീം അഹമ്മദ്, പി. ജീരാജ്, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, മഞ്ജു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.