തെരഞ്ഞെടുപ്പ്: അവകാശവാദവുമായി എസ്എഫ്ഐയും കെഎസ്യുവും
1585552
Thursday, August 21, 2025 11:35 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ 28 ഇടങ്ങളില്‍ വിജയിച്ചതായി എസ്എഫ്ഐ അവകാശപ്പെട്ടു. ചങ്ങനാശേരി എസ്ബി കോളജ് രണ്ട് വര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ചെന്നും കൊതവറ സെന്റ് സേവ്യേഴ്സ്, വൈക്കം മഹാദേവ, ചങ്ങനാശേരി എന്‍എസ്എസ്, അമര പിആര്‍ഡിഎസ്, ഗാന്ധിനഗര്‍ എസ്എംഇ തുടങ്ങിയ ഇടങ്ങളിൽ മികച്ച വിജയം നേടിയെന്നുമാണ് എസ്എഫ്ഐയുടെ അവകാശവാദം.
അതേസമയം ഏഴ് കോളജുകളിൽ കെഎസ്യു വിജയിച്ചതായും മറ്റു കാമ്പസുകളില്‍ മികച്ച മുന്നേറ്റം നടത്താനും 23 യുയുസിമാരെ വിജയിപ്പിക്കാനും കെഎസ്യുവിന് സാധിച്ചെന്നും ജില്ലാ പ്രസിഡന്റ് കെ. എന്‍. നൈസാമും അവകാശപ്പെട്ടു.