കെ.എം. മാണി കർഷക അവാർഡ്
1585332
Thursday, August 21, 2025 6:07 AM IST
ചെറുവള്ളി: യൂത്ത്ഫ്രണ്ട്-എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ കർഷകദിനാചരണം ചെറുവള്ളി കെവിഎംഎസ് ഹാളിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മികച്ച യുവകർഷകർക്കുള്ള കെ.എം. മാണി കർഷകഅവാർഡ് കൊച്ചുമുറിയിൽ കെ.ജെ. വിനീത്, പാണ്ടിയാംകുഴിയിൽ നിധിൻ മാത്യു ഏബ്രഹാം എന്നിവർക്ക് സമ്മാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാജി നല്ലേപ്പറമ്പിൽ, കെ.എ. ഏബ്രഹാം, ജയകുമാർ വിഴിക്കിത്തോട്, നാസർ സലാം, ക്രിസ്റ്റിൻ ജോൺ അറക്കൽ, ദിലീപ് കൊണ്ടൂപ്പറമ്പിൽ, രാഹുൽ പി. നായർ, അനൂപ് വെള്ളാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.