കര്‍ഷകര്‍ക്ക് പോത്സാഹനവുമായി കത്തോലിക്ക കോണ്‍ഗ്രസ്
1585538
Thursday, August 21, 2025 11:35 PM IST
മൂന്നിലവ്: കാര്‍ഷിക വൃത്തി പോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികളുമായി കത്തോലിക്ക കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നു. പുതുതലമുറയ്ക്ക് ബോധവത്കരണവും കാര്‍ഷിക ആഭിമുഖ്യം വര്‍ധിപ്പിക്കാനുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിവരുന്ന പത്താമത് അടുക്കളത്തോട്ടം മത്സരം ഇതിന് ഉദാഹരണമാണ്. കിഴക്കന്‍ മേഖലാ വിത്ത് വിതരണോദ്ഘാടനം മൂന്നിലവ് സെന്റ് മേരിസ് പള്ളി ഓഡിറ്റോറിയത്തില്‍ ഫാ. കുര്യന് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യകള്‍ എത്രതന്നെ വളര്‍ന്നാലും കര്‍ഷകരും കൃഷിയും ഇല്ലാതെ ഒരു സമൂഹത്തിനും നിലനില്ക്കാന് സാധിക്കുകയില്ലെന്നും ഇതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്നും കാര്‍ഷികവൃത്തിയാണ് ഏറ്റവും മനോഹരമായ പ്രവര്‍ത്തിയെന്നും ഫാ. കുര്യന് തടത്തില്‍ പറഞ്ഞു.
അരുവിത്തുറ, പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ ഫൊറോനകളിലേക്കുള്ള വിത്തുകളുടെ വിതരണം അദ്ദേഹം നടത്തി. അരുവിത്തുറ ഫൊറോന പ്രസിഡന്റ് സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, ബെന്നി കിണറ്റുകര, സാബു പ്ലാത്തോട്ടം, ടോമിച്ചന് പഴേമഠം, ജോര്‍ജ് തൊടുവനാല്‍, ജോ സെബാസ്റ്റ്യന്‍, വര്‍ഗീസ് ഇളംതുരുത്തിയില്‍, ജിമ്മി കൊച്ചെട്ടൊന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.