പെരുമ്പാമ്പിനെ പിടികൂടി
1585330
Thursday, August 21, 2025 6:07 AM IST
എരുമേലി: പെരുമ്പാമ്പിനെ വനപാലക സംഘം പിടികൂടി. എരുമേലി പഴയതാവളം ഗ്രൗണ്ടിനടുത്ത് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് പെരുന്പാന്പിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യു ടീമെത്തിയാണ് പിടികൂടിയത്. തുടർന്ന് പാമ്പിനെ വനമേഖലയിൽ തുറന്നുവിട്ടു.