ഇൻഫാം കർഷക ദിനാചരണവും ജാഗ്രതാ സമിതി പ്രഖ്യാപനവും
1585327
Thursday, August 21, 2025 6:07 AM IST
പൊൻകുന്നം: ഇൻഫാം പൊൻകുന്നം കാർഷിക താലൂക്കിന്റെ കർഷക ദിനാചരണം തച്ചപ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടത്തി. ഫാ. ജിൻസ് കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് ടി.എം. മാത്തുക്കുട്ടി, സംസ്ഥാന ട്രഷറർ തോമസ് മാത്യു, ജില്ലാ നോമിനി ടോണി ജോർജ്, മഹിള സമാജ് പ്രസിഡന്റ് റാണിമോൾ ജോർജ് എന്നിവർ പ്രസംഗിച്ചു.
വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട 12 ഇൻഫാം അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. വന്യമൃഗശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്തുകൾ തോറും ജാഗ്രതാ സമിതി രൂപീകരിച്ചു.