കൈപ്പുഴയിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് അപകടം
1585443
Thursday, August 21, 2025 7:11 AM IST
കൈപ്പുഴ: കൈപ്പുഴ തേനാകരകുന്നിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികനായ കല്ലറ പെരുന്തുരുത്ത് സ്വദേശി ആദർശിനും(22) കാർ ഓടിച്ചിരുന്ന ആർപ്പൂക്കര വെസ്റ്റ് സ്വദേശി ഷിജു വർഗീസ് ഏബ്രഹാമിനു(42) മാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിത്താഴെ ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണംവിട്ട് ശാസ്താങ്കൽ ഭാഗത്തുനിന്നു വന്ന ബൈക്കിൽ തേനാകര കുന്നിൽവച്ച് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആദർശ് തൊട്ടടുത്ത് പറമ്പിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയവരാണ് ആദർശിനെ പറമ്പിൽനിന്നു റോഡിലെത്തിച്ചത്.