കൊല്ലപ്പള്ളിയില്‍ അതിഥി തൊഴിലാളികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
1585541
Thursday, August 21, 2025 11:35 PM IST
കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ടൗണില്‍ അഞ്ച് അതിഥി തൊഴിലാളികളെ ഓടിച്ചിട്ടു കടിച്ച തെരുവുനായ ചത്തു. പേ വിഷബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലായി. പ്രദേശത്തെ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചു. ബുധനാഴ്ച രാത്രി 7.30 നാണ് ടൗണില്‍ തെരുവു നായയുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടികളെയും ഈ നായ കടിച്ചിരുന്നു.
ഇതാണ് ആളുകളെ കൂടുതല്‍ ആശങ്കയിലാക്കിയത്, ഇന്നലെ പുലര്‍ച്ചെ ടൗണില്‍ ചത്ത നിലയില്‍ തെരുവുനായെ കണ്ടെത്തുകയായിരുന്നു. പേവിഷബാധ സംശയത്തെത്തുടര്‍ന്ന് തിരുവല്ല എഡിഡിഎല്ലില് പോസ്റ്റുമോര്‍ട്ടത്തിനും റാബീസ് ഡയഗ്നോസ്റ്റിക് പരിശോധനകള്‍ക്കുമായി കൊണ്ടുപോയി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി , വൈസ് പ്രസിഡന്റ് വി.ജി.സോമന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.
ഉച്ചയോടെ എറണാകുളത്തുനിന്നും തെരുവു നായ്ക്കളെ പിടികൂടുന്ന സംഘമെത്തി. ഇവര്‍ പത്തോളം നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പു നടത്തി.