വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
1585542
Thursday, August 21, 2025 11:35 PM IST
എലിക്കുളം: എലിക്കുളം പഞ്ചായത്തില്‍ 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
പാലാ-പൊന്‍കുന്നം റോഡില്‍ കുരുവിക്കൂടിനും ഏഴാംമൈലിനും ഇടയിലുള്ള ഞുണ്ടന്മാക്കല് വളവിലാണ് വഴിയോര വിശ്രമകേന്ദ്രം ആരംഭിച്ചത്. നാലു ശൗചാലയങ്ങള്‍ കൂടാതെ കൂള്‍ബാര്‍ തുടങ്ങാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്. വിശ്രമകേന്ദ്രം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, ബ്ലോക്ക് മെംബർമാരായ എസ്. ഷാജി, ഷേര്‍ളി അന്ത്യാങ്കുളം, പഞ്ചായത്തംഗങ്ങളായ മാത്യൂസ് മാത്യു, സിനി ജോയ്, ആശമോള്‍, സെല്‍വി വില്‍സണ്‍, ദീപ ശ്രീജേഷ്, നിര്‍മല ചന്ദ്രന്, സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ പി.എസ്. ഷെഹ്ന എന്നിവര്‍ പ്രസംഗിച്ചു.