നിയന്ത്രണംവിട്ട കാർ മതിൽ തകർത്തു
1585331
Thursday, August 21, 2025 6:07 AM IST
എരുമേലി: കഴിഞ്ഞ ദിവസം ശബരിമല തീർഥാടകരുമായി വന്ന കാർ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചയാൾ മരിച്ച പേരൂർത്തോട് റോഡിൽ ഇന്നലെ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാർ റോഡരികിലേക്ക് പാഞ്ഞ് വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. പനയ്ക്കച്ചിറയിൽ നിന്നു കടയനിക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ടത്.
ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി ഡ്രൈവർ സ്ഥലത്തെത്തിയ നാട്ടുകാരോട് പറഞ്ഞു. മതിൽ പുനർനിർമിക്കാനുള്ള തുക നഷ്ടപരിഹാരമായി നൽകാമെന്ന് ഉറപ്പും നൽകി. എരുമേലി പോലീസ് സ്ഥലത്ത് എത്തിയിരുന്നു.