നീതി നിഷേധത്തിനെതിരേ പ്രതിഷേധവുമായി ടീച്ചേഴ്സ് ഗില്‍ഡ് പാലാ രൂപത
1585449
Thursday, August 21, 2025 7:11 AM IST
പാലാ: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് നീതി നിഷേധവും പ്രതിഷേധാര്‍ഹവുമാണെന്ന് പാലാ രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും അതുവഴി പൊതുവിദ്യാഭ്യാസത്തെയും തകര്‍ക്കുന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കുക, കോടതി വിധി സ്വീകരിച്ച് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് രൂപതയിലെ എല്ലാ സ്കൂളുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.
പാലാ രൂപതാതല പ്രതിഷേധം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രൂപത എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ടീച്ചേഴ്സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, രൂപത പ്രസിഡന്റ് ജോബി കുളത്തറ, സെക്രട്ടറി ഷിനു ആനത്താരക്കല്‍, റെജി കെ. മാത്യു, ഫാ. റെജിമോന് സ്കറിയ, സിസ്റ്റര്‍ ജാന്‍സി പീറ്റര്‍, സിസ്റ്റര്‍ ലിസ്യു, സിസ്റ്റര്‍ ലിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
23 ന് കോട്ടയം കളക്ടറേറ്റിലേക്ക് പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, വിജയപുരം രൂപതകളുടെ ആഭിമുഖ്യത്തില്‍ അധ്യാപക മാര്‍ച്ചും ധര്‍ണയും നടത്തും.