രക്ഷാകരങ്ങൾക്ക് കാരിത്താസിന്റെ ആദരം
1585348
Thursday, August 21, 2025 6:08 AM IST
കോട്ടയം: കാറിൽ തളർന്നു വീണയാളെ സിപിആർ നൽകിയ ശേഷം അതിവേഗം ആശുപത്രിയിലെത്തിച്ച രക്ഷാപ്രവർത്തകർക്ക് കോട്ടയം കാരിത്താസ് ആശുപത്രിയുടെ ആദരം. കോട്ടയം ട്രാഫിക് സ്റ്റേഷന് സിപിഒ അനീഷ് സിറിയക്, ബിഎംഎസ് ജില്ലാപ്രസിഡന്റ് എസ്. വിനയൻ, വിഷ്ണു പ്രസാദ്, ഹഫീസ് അഷ്റഫ് എന്നിവരെയാണ് ആദരിച്ചത്.
കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് നാലു ചെറുപ്പക്കാരെയും പൊന്നാട അണിയിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍. എബ്രഹാം, നഴ്സിംഗ് സൂപ്രണ്ട് ഷിജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാർ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായ ഇവര്‍ സമൂഹത്തിനൊട്ടാകെ പ്രചോദനമാണെന്ന് കാരിത്താസ് ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.