ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും
1584967
Tuesday, August 19, 2025 11:34 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പരിപാടി എക്സൈസ് ഓഫീസർ കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസും അദ്ദേഹം നയിച്ചു.
പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ഫാത്തിമ മൻസൂർ സ്വാഗതം പറഞ്ഞു. പി.എ. ഷിയാദ് ആശംസ നേർന്നു. എം.യു. പൗലോസ് ലഹരിവിരുദ്ധ സന്ദേശം നൽകി. ഷംനാസ് സലാം നന്ദി പറഞ്ഞു. പരിശീലനകേന്ദ്രം വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും റാലിയും കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടന്നു.