കര്‍ഷകരെ സംരക്ഷിക്കാത്ത വ്യവസ്ഥകള്‍ തകരും
1585217
Wednesday, August 20, 2025 7:42 AM IST
കടുത്തുരുത്തി: പ്രതികൂല കാലാവസ്ഥയും സാമ്പത്തികത്തകര്‍ച്ചയും നേരിടുന്ന കര്‍ഷക സമൂഹത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാണക്കാരി പഞ്ചായത്ത് മെംബര്‍ ജോര്‍ജ് ഗര്‍വാസീസ്.
കാണക്കാരി അശ്വതി ഡികെഎഫ് കണ്‍വേര്‍ജന്‍സ് സെന്ററില്‍ നടന്ന കര്‍ഷകദിനാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. ജോര്‍ജ് ഗര്‍വാസിസും രത്നഗിരി പബ്ലിക് ലൈബ്രറി പ്രസിഡന്റും കര്‍ഷകനുമായ ഫ്രാന്‍സിസ് ജോര്‍ജും സംയുക്തമായി കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ദേശീയ കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പ്രവീണ്‍ ജോണ്‍, പഞ്ചായത്ത് മെംബര്‍ വി.ജി. അനില്‍കുമാര്‍, വിഎച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി പി.കെ. സജേഷ്, വനിതാ കര്‍ഷക അവാര്‍ഡ് നേടിയ അധ്യാപിക സാലിയമ്മ, ഡികെഎഫ് ജില്ലാ പ്രസിഡന്റ് സജി പി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
എന്‍. വെങ്കിടകൃഷ്ണന്‍ പോറ്റി, പി.എസ്. മുരളി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.