താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന് 1.20 കോടി
1585223
Wednesday, August 20, 2025 7:42 AM IST
കറുകച്ചാല്‍: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന് 1.20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ചമ്പക്കരയെ ആദരിക്കുന്നതിനായി ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചമ്പക്കര സുബാഷ് സ്കൂളിന് എതിര്‍വശത്ത് ലൈബ്രറി കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്.
കറുകച്ചാലിലെ വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി, സുഹൃദ്സംഘം എന്നിവര്‍ ചേര്‍ന്നാണ് ജോസ് ചമ്പക്കരയ്ക്ക് ആദരവ് ഒരുക്കിയത്. അജി കാരുവാക്കല്‍ അധ്യക്ഷത വഹിച്ചു.
വൃക്ഷ വൈദ്യൻ കെ. ബിനു, രഞ്ജി രവീന്ദ്രന്, രാജേഷ് കൈടാച്ചിറ, ബിജു ഏബ്രഹാം, എം. ഇബ്രാഹിം കുട്ടി, ഗീതാമണി രാജേന്ദ്രന്, ജോണ്സണ് ജോണ്‍, ഡോ. ഗിരീഷ്, ചമ്പക്കര പ്രസന്നകുമാര്‍, മനോജ് പനയ്ക്കവയല്‍ എന്നിവര്‍ പ്രസംഗിച്ചു.