വിദ്യാര്‍ഥികൾക്ക് കാര്‍ഷിക പഠനകളരിയുമായി എകെസിസി ചേർപ്പുങ്കൽ യൂണിറ്റ്
1584960
Tuesday, August 19, 2025 11:34 PM IST
ചേര്‍പ്പുങ്കല്‍: വിദ്യാര്‍ഥികളിൽ കാര്‍ഷികസംസ്കാരം വളര്‍ത്താനും കാര്‍ഷികവൃത്തിയോടും കര്ഷനോടും ബഹുമാനം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് എകെസിസി ചേര്‍പ്പുങ്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിതസങ്കീര്‍ത്തനം എന്ന പേരില്‍ വിദ്യാര്‍ഥി കാര്‍ഷിക പഠനകളരി ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹൈസ്കൂളിലെ കുട്ടിക്കര്‍ഷകര്‍ക്ക് വിത്തുകുട്ട കൈമാറി രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നിര്‍വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. അജിത്ത് പരിയാരത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം, പിടിഎ പ്രസിഡന്റ് സജു കൂടത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആദ്യഘട്ടമായി എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കും.
എകെസിസി രൂപതാസമിതി നടത്തുന്ന അടുക്കളത്തോട്ട മത്സരവുമായി സഹകരിച്ചു നടത്തുന്ന മത്സരത്തില്‍ യോഗ്യരായവര്‍ക്ക് ഫെറോന-രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000 രൂപയും മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്. മികച്ച 20 വിദ്യാർഥി കൾക്ക് പ്രോത്സാഹന സമ്മാനവും നൽകും.
നവംബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ടത്തില്‍ 180 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറിന് എകെസിസി രൂപത കര്‍ഷകവേദി ചെയര്മാന് ടോമി കണ്ണീറ്റുമ്യാലില്‍ നേതൃത്വം നല്കി.