കഞ്ചാവുമായി യുവാവ് പിടിയിൽ
1585208
Wednesday, August 20, 2025 7:31 AM IST
ഗാന്ധിനഗര്‍: കഞ്ചാവ് വില്പനയ്ക്കായി കൈവശം സൂക്ഷിച്ച യുവാവിനെ ഗാന്ധിനഗര്‍ പോലീസ് പിടികൂടി. ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ആദിത്യന് (19)ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30ഓടുകൂടി തൊണ്ണംകുഴി-വില്ലൂന്നി റോഡില്‍ സെന്റ് ജോസഫ് സ്കൂളിന് സമീപം റോഡിൽനിന്നാണ് ആദിത്യന് പോലീസ് പിടിയിലാകുന്നത്.
ഈ സമയം കൈവശം സൂക്ഷിച്ചിരിക്കുന്ന 10 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. എസ്ഐ ഷൈജു രാഘവന്, സിപിഒമാരായ ജസ്റ്റിന് ജോയി, അനൂപ്, ശ്രീനീഷ് തങ്കപ്പന്, ലിബിന് മാത്യു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.