ഇരുമ്പുകമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
1585211
Wednesday, August 20, 2025 7:31 AM IST
ചിങ്ങവനം: ഇരുമ്പുകമ്പി കയറ്റിയ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ചിങ്ങവനം ഗോമതി കവലയിലാണ് അപകടമുണ്ടായത്. ലോഡുമായി ചിങ്ങവനം ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഇരുമ്പുകമ്പി റോഡിൽ ചിതറിക്കിടന്നു. ഇതോടെ ഏറെനേരം എംസി റോഡില്‍ ഗതാഗത തടസവുമുണ്ടായി. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് സ്ഥലത്തുനിന്ന് ലോറി ഉയര്‍ത്തിമാറ്റിയത്.