കൊതവറപാലം പുനർനിർമിക്കും: ഫ്രാൻസിസ് ജോർജ് എംപി
1584847
Tuesday, August 19, 2025 6:33 AM IST
തലയാഴം: ഉല്ലല-കൊതവറ റോഡിലെ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കൊതവറ പാലവും സമീപ റോഡും പുനർനിർമിക്കുന്നതിനു ശ്രമം നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി.
അപകട സ്ഥിതിയിലായ പാലവും റോഡും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡായതിനാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടെന്നും അവ പരിഹരിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും എംപി പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, വി. പോപ്പി, വി.എം. ഷാജി, പഞ്ചായത്തംഗം കെ. ബിനിമോൻ, സേവ്യർ കണ്ടാപറമ്പിൽ, ജെൽജി വർഗീസ്, ജോഷി ജോസഫ്, തങ്കച്ചൻ തുടങ്ങിയവർ എംപിക്കൊപ്പമുണ്ടായിരുന്നു.