അധ്യാപക കൂട്ടായ്മയില്‍ അല്ഫോന്സയില് രണ്ടു പുസ്തകങ്ങള്‍
1584961
Tuesday, August 19, 2025 11:34 PM IST
പാലാ: അധ്യാപകര്‍ സംഘടിച്ച് ഗ്രന്ഥകര്ത്താക്കളായതോടെ പാലാ അല്‍ഫോന്‍സ കോളജില്‍ രണ്ടു പുസ്തകങ്ങള്‍ പിറവിയെടുത്തു. കോളജിലെ 25 അധ്യാപകരുടെ കൂട്ടായ്മയിലാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. "ദ എത്തിക്കല്‍ സെല്‍ഫ്: പെര്‍സ്പെക്ടീവ് ഓഫ് മൊറാലിറ്റി ഇന്‍ ദ മോഡേണ്‍ വേള്‍ഡ്' എന്ന പുസ്തകമാണ് വായനാലോകത്തിന് ലഭിച്ചത്. ഡോ. ടി.ആര്. അമ്പിളി, ഡോ. റോസ് മേരി ഫിലിപ്പ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റിംഗ് നടത്തിയത്.
റവ.ഡോ. ഷാജി ജോണ്‍, ഡോ. നവിത എലിസബത്ത് എന്നിവര്‍ ചേര്‍ന്നാണ് മറ്റൊരു പുസ്തകം "ബാറ്റില്‍സ് ഇന്‍ ദ ബാണ്‍യാഡ് ഇന്ഫാംസ് ക്രൂസേഡ് ഫോര്‍ കേരള ഫാര്‍മേഴ്സ്' പ്രസിദ്ധീകരിച്ചത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി നെഹ്മത് ആന്‍ അങ്ങാടിയത്തിന്റെ "അണ്റ്റെതേഡ്' എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
പുസ്തകങ്ങളുടെ പ്രകാശനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആദ്യ കോപ്പി പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ജോസഫ് തടത്തില്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഡോ. ഷാജി ജോണ്‍, സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.