കുടുംബ സംഗമം നടത്തി
1584842
Tuesday, August 19, 2025 6:33 AM IST
വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എഐടിയുസി ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സ്കോളർഷിപ്പ് വിതരണവും നടത്തി. കുടുംബ സംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ബി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.ബി. ബിനു സ്കോളർഷിപ്പുകൾ വിതരണം നടത്തി. ടി.എൻ. രമേശൻ, മുൻ എംഎൽഎ കെ. അജിത്, എം.ഡി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.