റെയില്‍വേ സ്റ്റേഷനിലെ പഴയ നടപ്പാലം പൊളിച്ചുനീക്കാൻ തുടങ്ങി
1584684
Monday, August 18, 2025 11:48 PM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ പഴയ നടപ്പാലം പൊളിച്ചുനീക്കല്‍ ആരംഭിച്ചു. രണ്ട്, മൂന്ന് നമ്പര്‍ പ്ലാറ്റ്ഫോമുകളിലേക്ക് ഈ പാലം വഴിയാണു യാത്രക്കാര്‍ പോയിരുന്നത്. പാലത്തിനടിയിലായി പ്രവര്‍ത്തിച്ചിരുന്ന ഇലക്ട്രിക്കല്‍ സ്റ്റാഫ് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റാനും തീരുമാനമുണ്ട്.
കഴിഞ്ഞ ദിവസമാരംഭിച്ച പൊളിച്ചുനീക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രേക്കര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുറിച്ചുമാറ്റിയാണ് പ്രവര്‍ത്തനം. ഈ പാലത്തിനു പകരം പുതിയത് പണിയാനാണ് തീരുമാനം. പൊളിച്ചുമാറ്റാനുള്ള പ്രാഥമിക നടപടികള്‍ 31ന് അവസാനിക്കും. നടപ്പാലത്തിന് വീതി നന്നേ കുറവാണ്.
കാലപ്പഴക്കമുള്ളതിനാല്‍ സഞ്ചാരം പ്രായോഗികമല്ല. അപകടസാധ്യതകൂടി കണക്കിലെടുത്താണ് പാലം പൊളിച്ചു നീക്കുന്നത്. പാലം പൊളിച്ചുമാറ്റല്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മംഗളൂരു ജംഗ്ഷന് - തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ ട്രെയിന്‍ 30 മിനിറ്റ് വൈകി ഓടുമെന്നും പുലര്‍ച്ചെ 5.15ന് കോട്ടയത്തുനിന്ന് യാത്ര ആരംഭിക്കുന്ന കോട്ടയം- നിലമ്പൂര്‍ എക്സ്പ്രസ് 17, 19, 23, 29 തീയതികളില്‍ ഏറ്റുമാനൂരില്‍ നിന്നു പുലര്‍ച്ചെ 5.27നാകും യാത്ര ആരംഭിക്കുക.