വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ഇന്ന്
1584969
Tuesday, August 19, 2025 11:34 PM IST
എലിക്കുളം: പഞ്ചായത്തിന്റെ രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രം ഇന്നു രാവിലെ 11ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങൾ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
പിപി റോഡിൽ ഇളങ്ങുളം ചന്തവളവിൽ നിലവിൽ പഞ്ചായത്തിന് മറ്റൊരു വഴിയോര വിശ്രമകേന്ദ്രമുണ്ട്. കുരുവിക്കൂടിനും ഏഴാംമൈലിനുമിടയിൽ ഞുണ്ടമ്മാക്കൽ വളവിന് സമീപമാണ് പുതിയ വിശ്രമകേന്ദ്രം. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.