വേണ്ടത് ഹൃദയ പരിവര്‍ത്തനം: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
1584653
Monday, August 18, 2025 7:34 AM IST
തുരുത്തി ബൈബിള്‍ കണ്വന്ഷന് നാളെ സമാപിക്കും
തുരുത്തി: പരസ്പരമുള്ള വെറുപ്പും വിദ്വേഷവും മാറ്റി പുതിയൊരു ഹൃദയം സൃഷ്ടിക്കണമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജേക്കബ് ചീരംവേലില്‍ അധ്യക്ഷത വഹിച്ചു.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍, ചെത്തിപ്പുഴ മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്ലിന് എന്നിവര്‍ വചനപ്രഘോഷണവും ആരാധനയും നയിച്ചു.
ഇന്നു പകല്‍ പൊതുകുമ്പസാരം നടക്കും. മൂന്നരയ്ക്ക് ജപമാല, നാലിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ വചനപ്രഘോഷണം നടത്തും.
സമാപനദിനമായ നാളെ മൂന്നരയ്ക്ക് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് തുരുത്തി ഫൊറോനയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും.