വൈക്കം - വെച്ചൂർ റോഡ് ജനകീയ സമിതി യോഗം ചേർന്നു
1584843
Tuesday, August 19, 2025 6:33 AM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയസമതിയുടെ യോഗം ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്നു . ജനകീയസമിതി പ്രസിഡന്റ് പി. സുഗതന് അധ്യക്ഷത വഹിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബിയിൽനിന്ന് അനുവദിച്ച 85.77 കോടി രൂപ കെആർഎഫ്ബി മുഖേന കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ഓഫീസിന് കൈമാറിയതായി സി.കെ. ആശ എംഎൽഎ പറഞ്ഞു.
ജനകീയ സമിതി കൺവീനർ കെ.കെ. രഞ്ജിത്ത്, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേശ് പി.ദാസ്, കെ.കെ. ഗണേശൻ, എം.ഡി. ബാബുരാജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.