ലഹരിക്കെതിരേ യുവാക്കള്‍ മുന്നിട്ടിറിങ്ങണം: ജോബ് മൈക്കിള്‍
1584655
Monday, August 18, 2025 7:34 AM IST
ചങ്ങനാശേരി: മാനവരാശിക്ക് ഭീഷണിയായ ലഹരിയെ തുരത്താന്‍ യുവാക്കള്‍ മുന്നിട്ടിറിങ്ങണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. വിദേശരാജ്യങ്ങളിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെയും ചങ്ങനാശേരി യുവജന വേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യുവജന വാരാചരണത്തോടനുബന്ധിച്ച് ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് നേതൃത്വം നല്കിയ "രാസലഹരിക്കെതിരേ യുവജന കൂട്ടയോട്ടം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനവേദി പ്രസിഡന്റ് എം.എ. സജാദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം കൃഷ്ണപ്രസാദ്, ചങ്ങനാശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്.പി. ടിനു, ഫോമാ കേരള ഇന്‍ ചാര്‍ജ് പീറ്റര്‍ കുളങ്ങര, വി.ജെ ലാലി, ജോമി ജോസഫ്, ശ്യാം സാംസണ്, ലിബിന് പുന്നശേരി, ജൂബിന്‍ ജോണ്സണ്, അസ്ഹര്‍ മുഹമ്മദ്, സി. രമേശന് തുടങ്ങിയവർ പ്രസംഗിച്ചു.