ക്വിസ് മത്സരം നടത്തി
1584844
Tuesday, August 19, 2025 6:33 AM IST
വൈക്കം: സ്വാതന്ത്ര്യദിനത്തോടനബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് താലൂക്കിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. വിനോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം നഗസഭാ ചെയർപേഴ്സൺ പ്രീതാരാജേഷ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സരത്തിൽ വടക്കേനട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സമ്മാനവും തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും വൈക്കം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം വെസ്റ്റ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ മൂന്നാം സമ്മാനവും പങ്കിട്ടു. വിജയികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.