ബിടിസി ഉദ്ഘാടനവും എച്ച്ഡിസി സര്‍ട്ടിഫിക്കറ്റ് വിതരണവും
1584671
Monday, August 18, 2025 11:48 PM IST
കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം വിശ്വാസജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്നിംഗ് കോഴ്സ് (ബിടിസി) ഉദ്ഘാടനവും 2024-25 അധ്യയന വര്‍ഷത്തില്‍ എച്ച്ഡിസി കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പൊടിമറ്റം നിര്‍മല റിന്യൂവല്‍ സെന്ററില്‍ നടത്തി. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് എച്ച്ഡിസി 2024-25 ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന റിസോഴ്സ് ടീം ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം ബിടിസി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴിയില്, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.