ചങ്ങനാശേരിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നീതി മെഡി. സ്റ്റോറും ലബോറട്ടറിയും; ഉദ്ഘാടനം നാളെ
1584657
Monday, August 18, 2025 7:34 AM IST
ചങ്ങനാശേരി: കോട്ടയം ജില്ല ആശുപത്രി സഹകരണ സംഘം (ഡിസിഎച്ച്)ന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറും ലബോറട്ടറിയും പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ രാവിലെ 10ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലാണ് മെഡിക്കല്‍ സ്റ്റോറും ലബോറട്ടറിയും ആരംഭിക്കുന്നത്.
എല്ലാ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കില്‍ ഇവിടെ നടത്താം. ഇതിനു പുറമേ സീനിയര്‍ സിറ്റിസണിന് പത്തുശതമാനം ഡിസ്കൗണ്ടും ഡിസിഎച്ചിന്റെ ചങ്ങനാശേരി ബ്രാഞ്ചില്‍ ലഭിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ജില്ല സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ടി.ആര്. രഘുനാഥന്, കാപ്കോസ് ചെയര്മാന് കെ.എം. രാധാകൃഷ്ണന്, ഡിസിഎച്ച് പ്രസിഡന്റ് സി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് കെ.എന്‍. വേണുഗോപാല്‍, കെ.സി. ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എം. മോഹനന് എന്നിവര്‍ പ്രസംഗിക്കും.