പോലീസ് വാഹനത്തിനു നേരേ അതിക്രമം; പ്രതി പിടിയില്‍
1584667
Monday, August 18, 2025 10:55 PM IST
ഈരാറ്റുപേട്ട: മദ്യപിച്ച് വാഹനമോടിച്ച് പോലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയ ആള് തിടനാട് പോലീസിന്റെ പിടിയിലായി. അരുവിത്തുറ പുത്തന്‍പുരയ്ക്കല്‍ ഷെഫീഖ് (35) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.35ന് കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും നൈറ്റ് പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ റോബി ജോസ്, സിപിഒ ജിബിന്‍ സിബി എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ വാഹനം ഓടിച്ചു കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ ഇടിപ്പിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
സ്റ്റേഷനില്‍ എത്തിച്ച പ്രതി അവിടെയും അക്രമാസക്തനായി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ഈരാറ്റുപേട്ട, തിടനാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.