കാലാവധി തീരും മുമ്പ് പുറത്താക്കിയതായി പരാതി
1585216
Wednesday, August 20, 2025 7:42 AM IST
ഞീഴൂര്‍: പഞ്ചായത്ത് ഭരണസമിതി എന്‍ജിനിയറിംഗ് വിഭാഗത്തില്‍ താത്കാലികമായി നിയമനം നല്കിയ സിജി മാത്യുവിനെ ഭരണസമിതിയോ, സെക്രട്ടറിയോ അറിയാതെ അസിസ്റ്റന്റ് എന്‍ജിനിയര്‍ കാലാവധി തീരും മുമ്പ് പുറത്താക്കിയതായി പരാതി.
താത്കാലിക ജീവനക്കാരിയുടെ സര്‍വീസില്‍ യാതൊരു തെറ്റുകളും ചൂണ്ടിക്കാണിക്കാതെയാണ് എഇയുടെ രാഷ്ട്രീയ പ്രേരിതമായ നടപടിയെന്നും ആക്ഷേപമുണ്ട്.
വിധവയും സ്വന്തമായി വീട് പോലുമില്ലാതെ മക്കളെ നോക്കി തനിച്ചു കുടുംബം പുലര്‍ത്താന്‍ ജീവിക്കുന്ന സിജിയെ പുറത്താക്കിയ നടപടിയില്‍ യൂഡിഎഫ് ഞീഴൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ചു പുറത്താക്കിയാളെ തിരിച്ചെടുത്തില്ലെങ്കില്‍ എഇക്കെതിരേ മാനസിക പീഡനത്തിനും പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരേ നിയമനടപടികളും സ്വീകരിക്കുമെന്ന് യുഡിഎഫ് ഞീഴൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു.
ചെയര്മാന് ചെറിയാന് കെ. ജോസ്, ബോബന് മഞ്ഞളാമല, എന്‍. മണിലാല്‍, പഞ്ചായത്തംഗങ്ങളായ ശരത് ശശി, ശ്രീലേഖ മണിലാല്‍, ഷൈനി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.