24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്നു
1585222
Wednesday, August 20, 2025 7:42 AM IST
ചങ്ങനാശേരി: കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം ഡിസിഎച്ചിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറും നീതി ലബോറട്ടറിയും ആരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി ഹെഡ് പോസ്റ്റ്ഓഫീസിന് എതിര്‍വശത്തുള്ള നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലാണ് മെഡിക്കല്‍ സ്റ്റോറും ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നത്. ഡിസിഎച്ച് പ്രസിഡന്റ് സി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, കെ.എന്‍. വേണുഗോപാല്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.