മെഡിസിന് ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം
1584650
Monday, August 18, 2025 7:33 AM IST
കടുത്തുരുത്തി: ഞീഴൂര്‍ നിത്യസഹായകന് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മെഡിസിന് ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിവികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ നിര്‍വഹിച്ചു. വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ വെഞ്ചരിപ്പ് നിര്‍വഹിച്ചു.
നിത്യസഹായകന് ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാനിച്ചന്‍ കണിയാംപറമ്പില്‍, മെഡിസിന് ബാങ്ക് പ്രമോട്ടര്‍ ലംബോച്ചന്‍ മാത്യു പന്നിവേലില്‍, ഹോം കോ-ഓര്‍ഡിനേറ്റര്‍ ജിയോ കുന്നശ്ശേരില്‍, നിത്യസഹായകന് അമ്മവീട് സെക്രട്ടറി വി.കെ. സിന്ധു, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ആരംഭത്തില്‍ 15 കേന്ദ്രങ്ങളില്‍ മരുന്നുകള്‍ക്കായി കളക്ഷന്‍ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗ ശേഷമുള്ള മരുന്നുകള്‍, ഡയപ്പര്‍, അണ്ടര്‍ പാഡുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഹോസ്പ്പിറ്റല്‍ കട്ടിലുകള്‍ എന്നിവ ഉള്‍പ്പെടെ ഉപകരണങ്ങള്‍ മെഡിസിന് ബാങ്ക് വഴി ശേഖരിക്കും. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് ഇവ വിതരണം ചെയ്യുന്ന പദ്ധതിയാണ് മെഡിസിന് ബാങ്ക്.
തോമസ് അഞ്ചമ്പില്‍, കെ.കെ. സുരേന്ദ്രന്, അര്ജുന് തൈക്കൂട്ടത്തില്‍, ജോമിന് ചാലില്‍, ക്ലാരമ്മ ബാബു, റൂബി ആര്യന്തടം, നഴ്സ് മാരായ റീത്ത ജയ്സണ്‍, സൗമ്യ, ജയ്സണ്‍ പാലയില്‍, ചാക്കോച്ചന് കുര്യന്തടം, ജയിംസ് കാവാട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.