ദീപിക കളർ ഇന്ത്യ ജില്ലാതല മത്സരം നാളെ കട്ടപ്പനയിൽ
1581848
Wednesday, August 6, 2025 11:51 PM IST
കട്ടപ്പന: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കട്ടപ്പന ഡോണ്‍ബോസ്കോ സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ഡിഎഫ്സി ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലംകൊന്പിൽ, ഡിഎഫ്സി രൂപത പ്രസിഡന്റ് വി.ടി. തോമസ്, ഡോണ്‍ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് ഇടത്തിച്ചിറ എസ്ഡിബി, മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ എസ്ഡിബി, അഡ്മിനിസ്ട്രേറ്റർ ഫാ. ജയിംസ് പ്ലാക്കാട്ടിൽ എസ്ഡിബി, ജനറാൾ ഫാ. അജീഷ് കീത്താപ്പള്ളിൽ എസ്ഡിബി, കോ-ഓർഡിനേറ്റർ ജോജോ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉൗട്ടി ഉറപ്പിക്കാനുളള സന്ദേശവും കുട്ടികൾക്കു പകർന്നുനൽകാൻ ലക്ഷ്യമിട്ടാണ് അഖിലേന്ത്യാ തലത്തിൽ ദീപിക കളർ ഇന്ത്യ മത്സരം നടത്തുന്നത്.