വിമല കപ്പ്: പബ്ലിക് സ്കൂൾ ടീം ചാന്പ്യന്മാർ
1581586
Tuesday, August 5, 2025 11:55 PM IST
തൊടുപുഴ: വിമല പബ്ലിക് സ്കൂൾ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തിയ വിമല കപ്പ് സീസണ് ഫോർ എവറോളിംഗ് ട്രോഫിക്കായുള്ള ഫുട്ബോൾ ടൂർണമെന്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സിഎംസി ഉദ്ഘാടനം ചെയ്തു. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ സ്കൂളുകളിൽനിന്നുള്ള ഇരുപതോളം ടീമുകൾ പങ്കെടുത്തു.
ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വിമല പബ്ലിക് സ്കൂൾ ടീം ചാന്പ്യന്മാരായി. കലൂർ മേരി ലാന്‍ഡ് പബ്ലിക് സ്കൂൾ ജൂണിയർ വിഭാഗത്തിൽ റണ്ണറപ്പായി. സീനിയർ വിഭാഗത്തിൽ പെരുന്പാവൂർ അമൃത വിദ്യാലയമാണ് റണ്ണറപ്പ്. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ സീന മരിയ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ബത്ത് എന്നിവർ ജേതാക്കൾക്ക് ട്രോഫികളും കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കായികാധ്യാപകരായ എസ്. സുബിൻ, സാന്റോ സാജു, ഡോണ്‍ സിബി, അജിഷ്മ എന്നിവർ നേതൃത്വം നൽകി.