വൈഗ ഡാം നിറയുന്നു
1581596
Tuesday, August 5, 2025 11:55 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം എത്തിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാം നിറയുന്നു. ഇന്നലെ ഉച്ചയോടെ ജലനിരപ്പ് 69 അടിയിലെത്തി.അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി മൂന്നാം മുന്നറിയിപ്പ് തമിഴ്നാട് സർക്കാർ നല്കി. 71 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
സെക്കൻഡിൽ 1577 ഘനയടി വെള്ളം തേക്കടിയിൽനിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
അണക്കെട്ട് പ്രദേശത്ത് മഴയില്ലെങ്കിലും മുല്ലപ്പെരിയാർ അന്നക്കെട്ടിലെ വെള്ളം വൈഗ ഡാമിൽ തമിഴ്നാട് പരമാവധി സംഭരിക്കുന്നുണ്ട്.