മറയൂരിനെ വിറപ്പിച്ച് ചക്കക്കൊന്പൻ
1581585
Tuesday, August 5, 2025 11:55 PM IST
മറയൂർ: ചക്കയോടുള്ള ചക്കക്കൊന്പന്റെ പ്രേമം മറയൂർ ബാബുനഗർ ഗ്രാമത്തെ ഒരു രാത്രി മുഴുവൻ വിറപ്പിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ ചക്കക്കൊന്പൻ രാത്രി 8:30ന് ബാബു നഗർ പെട്രോൾ പന്പ് ജംഗ്ഷനോടു ചേർന്നുള്ള ഗ്രാമത്തിൽ കടന്നുകയറി. വീടിന്റെ മുറ്റത്തുനിന്ന് ചക്ക തിന്നതിനുശേഷം അവിടെ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ പിൻവശം തകർത്തു. രാത്രിയിലെ ഭീതി നാട്ടുകാരുടെ ഉറക്കം നഷ്ടടുത്തി.
200ലധികം കുടുംബങ്ങൾ താമസിക്കുന്ന ബാബുനഗറിൽ താമസിക്കുന്നത്. രാത്രി 10 ഓടെ മറയൂർ ആർആർടിയും വനംവകുപ്പ് ജീവനക്കാരും ചേർന്ന് ആനയെ ഗ്രാമത്തിൽനിന്നു പുറത്താക്കി.